ഡബ്യു.ടി.എ ഫൈനൽസ് കിരീടം ഉയർത്തി കരോളിന ഗാർസിയ

ഡബ്യു.ടി.എ ഫൈനൽസ് കിരീടം ഉയർത്തി ലോക ആറാം നമ്പർ താരം കരോളിന ഗാർസിയ. ഫൈനലിൽ ഏഴാം റാങ്കുകാരിയായ ബെലാറസ് താരം ആര്യാന സബലങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഗാർസിയ തകർത്തത്. ജയത്തോടെ ഒരു വർഷം മുമ്പ് 70 തിനു പിറകിൽ റാങ്കിൽ ആയിരുന്ന ഗാർസിയ നാലാം റാങ്കിലേക്കും ഉയരും.

കരോളിന ഗാർസിയ

ഇരു താരങ്ങളും സർവീസ് കൈവിടാതെ കളിച്ച ആദ്യ സെറ്റിൽ ടൈബ്രേക്കിലൂടെയാണ് ഗാർസിയ സെറ്റ് നേടുന്നത്. രണ്ടാം സെറ്റിൽ എന്നാൽ നിർണായക ബ്രേക്ക് കണ്ടത്തിയ ഗാർസിയ 6-4 നു സെറ്റ് സ്വന്തമാക്കി. മത്സരത്തിൽ 11 ഏസുകൾ ഗാർസിയ ഉതിർത്തത്. കരിയറിലെ ഏറ്റവും വലിയ കിരീട നേട്ടം ആണ് 29 കാരിയായ താരത്തിന് ഇത്.