ഫ്രഞ്ച് ഓപ്പണു ശേഷമുള്ള തിരിച്ച് വരവിൽ അനായാസജയത്തോടെ സെറീന വില്യംസ്. വിംബിൾഡനിന്റെ ആദ്യ റൗണ്ടിൽ സെന്റർ കോർട്ടിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെറീന വില്യംസ് ജയം കണ്ടത്. 11 സീഡായ സെറീനക്കെതിരെ വലിയ വെല്ലുവിളി ആകാൻ ഗെറ്റോ മോണ്ടികൊനെക്കു ആയില്ല. സ്‌കോർ -6-2,7-5. 6 സീഡും മുമ്പ് രണ്ടു തവണ വിംബിൾഡൺ ജേതാവുമായ 6 സീഡ് പെട്ര ക്വിവിറ്റോവായും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്ക് 6-4,6-2 എന്ന സ്കോറിനാണ് ക്വിവിറ്റോവ ജയം കണ്ടത്.
എന്നാൽ ആദ്യ റൗണ്ട് മത്സരത്തിനിടെ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് മരിയ ഷറപ്പോവ പരിക്കേറ്റു പിന്മാറി. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷം രണ്ടാം സെറ്റ് കൈവിട്ട ഷറപ്പോവ മൂന്നാം സെറ്റിൽ 5-0 തത്തിനു പിന്നിൽ നിൽക്കെയാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്. അതേസമയം മുൻ ഗ്രാന്റ് സ്‌ലാം ജേതാവും 26 സീഡുമായ സ്പാനിഷ് താരം ഗബ്രിയേൽ മുഗുരേസയും വിംബിൾഡനിൽ നിന്ന് പുറത്തായി.ഹദ്ദാദ് മയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് മുഗുരേസ തോറ്റത്. അതിനിടെ ബോഗ്ഡനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച് ആതിഥേയ താരം കോന്റ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഒന്നാം നമ്പർ കോർട്ടിൽ നടന്ന മത്സരത്തിൽ 7-5,6-2 നാണു കോന്റയുടെ ജയം.