പോയിന്റില്ലാതെ വിംബിൾഡൺ?

shabeerahamed

Download the Fanport app now!
Appstore Badge
Google Play Badge 1

ടെന്നീസ് ലോകത്ത് ഒരു വശത്ത് പുതിയ പ്രതിഭകൾ കഴിവ് പ്രകടിപ്പിച്ചു കാണികളെ അമ്പരിപ്പിച്ച് കൊണ്ടിരിക്കുന്ന സമയത്തു തന്നെ റഷ്യൻ & ബെലാരൂഷ്യൻ കളിക്കാരെ ബാൻ ചെയ്ത വിമ്പിൽഡൻ തീരുമാനം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

യുക്രെയിൻ യുദ്ധത്തിന്റെ പേരിൽ ആ രണ്ടു രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെ ബാൻ ചെയ്യുന്നതിന് എതിരെ ജോക്കോവിച്ച്, സ്വരെവ് അടക്കമുള്ള മുൻനിര കളിക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എങ്കിലും ആൾ ഇംഗ്ലണ്ട് ക്ലബ്ബ് തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. കളിക്കാരുടെ കൂട്ടായ്മയായ എടിപിയും വിമ്പിൽഡനെതിരെ നടപടി വേണം എന്ന് തന്നെയാണ് പറഞ്ഞത്. മാഡ്രിഡിലും, റോമിലുമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അവരുടെ ചർച്ചകളിൽ ATP റാങ്കിങ് പദ്ധതിയിൽ നിന്നു വിമ്പിൽഡനെ ഒഴിവാക്കണമെന്ന ആവശ്യമാണ്‌ ഉയർന്നു കേട്ടത്.

വിംബിൾഡൺ ഒരു ATP ടൂർണമെന്റ് അല്ലെങ്കിലും, അവിടെ വിജയിക്കുന്ന കളിക്കാരന് 2000 പോയിന്റസ് വരെ കിട്ടും. അങ്ങനെയെങ്കിൽ വിമ്പിൽഡൻ ടൂർണമെന്റിന് ലോക ടെന്നീസ് റാങ്കിങ്ങിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ സാധിക്കില്ല. മാത്രമല്ല, ബാൻ കാരണം കളിക്കാൻ സാധിക്കാത്ത മെഡ്വേദേവിനെ പോലുള്ള കളിക്കാരുടെ റാങ്കിങ്ങിനും വിമ്പിൽഡൻ കാരണം വ്യത്യാസമുണ്ടാകില്ല. ഇത് വിമ്പിൽഡനെ മാത്രമല്ല, വിമ്പിൽഡന് മുൻപ് നടക്കുന്ന ക്വീൻസ് ക്ലബ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ വാമപ്പ് ടൂർണമെന്റുകളെയും ബാധിക്കും. ഇക്കാര്യത്തിൽ വരുന്ന ആഴ്ചയോട് കൂടി ചിത്രം തെളിയും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.