തീപ്പൊരി ബാറ്റിംഗുമായി ബൈര്‍സ്റ്റോയും ലിയാം ലിവിംഗ്സ്റ്റണും, 200 കടന്ന് പഞ്ചാബ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ 209 റൺസ് നേടി പഞ്ചാബ് കിംഗ്സ്. ജോണി ബൈര്‍സ്റ്റോയും ലിയാം ലിവിംഗ്സ്റ്റണും നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് ഈ കൂറ്റന്‍ സ്കോര്‍ പഞ്ചാബ് കിംഗ്സ് നേടിയത്. ഒരു ഘട്ടത്തിൽ 220ന് മുകളിലുള്ള സ്കോര്‍ പഞ്ചാബ് നേടുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകള്‍ നേടി സ്കോര്‍ 209ൽ ഒതുക്കുവാന്‍ ബാംഗ്ലൂരിന് സാധിച്ചു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് വേണ്ടി ജോണി ബൈര്‍സ്റ്റോ പവര്‍പ്ലേയിൽ ആളിപ്പടര്‍ന്നപ്പോള്‍ 5 ഓവറിൽ 60 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്.

Liamlivingstone

21 റൺസ് നേടിയ ശിഖര്‍ ധവാനെയാണ് ആദ്യം ടീമിന് നഷ്ടമായത്. ജോണി ബൈര്‍സ്റ്റോ വീണ്ടും അടിച്ച് തകര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റിൽ താരം ഭാനുക രാജപക്സയുമായി 25 റൺസ് കൂടി നേടി. ഇതിൽ 1 റൺസ് മാത്രമായിരുന്നു രാജപക്സയുടെ സംഭാവന. ധവാനെ മാക്സ്വെൽ പുറത്താക്കിയപ്പോള്‍ രാജപക്സയെ ഹസരംഗയാണ് വീഴ്ത്തിയത്.

29 പന്തിൽ 66 റൺസ് നേടിയ ബൈര്‍സ്റ്റോയെ ഷഹ്ബാസ് അഹമ്മദ് പുറത്താക്കിയപ്പോള്‍ പഞ്ചാബ് 101/3 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റിൽ മയാംഗും(19) ലിയാം ലിവിംഗ്സ്റ്റണും ചേര്‍ന്ന് 51 റൺസ് കൂടി നേടിയപ്പോള്‍ 15 ഓവറിൽ 152 റൺസായിരുന്നു പഞ്ചാബിന്റെ സ്കോര്‍. മയാംഗിനെ ഹര്‍ഷൽ പട്ടേലാണ് വീഴ്ത്തിയത്.

മയാംഗിന് പിന്നാലെ ജിതേഷ് ശര്‍മ്മയെയും ഹര്‍പ്രീത് ബ്രാറിനെയും പഞ്ചാബിന് നഷ്ടമായപ്പോള്‍ ടീം 173/6 എന്ന നിലയിലേക്ക് വീണു. ഇതിനിടെ ലിയാം ലിവിംഗ്സ്റ്റൺ തന്റെ മികവാര്‍ന്ന ബാറ്റിംഗ് തുടര്‍ന്ന് തന്റെ അര്‍ദ്ധ ശതകം നേടി.

അവസാന ഓവറിൽ ഹര്‍ഷൽ പട്ടേലിന് വിക്കറ്റ് നൽകി ലിയാം ലിവിംഗ്സ്റ്റൺ മടങ്ങുമ്പോള്‍ താരം 42 പന്തിൽ 70 റൺസാണ് നേടിയത്.

Waninduhasaranga

ജോഷ് ഹാസൽവുഡ് ഐപിഎലിലെ തന്നെ ഏറ്റവും അധികം റൺസ് വഴങ്ങിയ സ്പെലുമായി തന്റെ നാലോവര്‍ അവസാനിപ്പിച്ചപ്പോള്‍ നാലോവറിൽ വെറും 15 റൺസിന് 2 വിക്കറ്റ് നേടിയ വനിന്‍ഡു ഹസരംഗയാണ് ബാംഗ്ലൂര്‍ ബൗളിംഗിൽ തിളങ്ങിയത്. 33 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ഹര്‍ഷൽ പട്ടേൽ ആണ് ബാംഗ്ലൂര്‍ ബൗളര്‍മാരിൽ തിളങ്ങിയ മറ്റൊരു താരം.

അവസാന ഓവറിൽ വെറും 3 റൺസ് വിട്ട് നൽകി ഹര്‍ഷൽ പട്ടേൽ 2 വിക്കറ്റ് നേടിയപ്പോള്‍ പഞ്ചാബ് കിംഗ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്.