അനായാസ ജയവുമായി ഒൻസ് മൂന്നാം റൗണ്ടിൽ, മരിയ സക്കറിയും മുന്നോട്ടു

മൂന്നാം സീഡും ലോക രണ്ടാം നമ്പറും ആയ ടുണീഷ്യൻ താരം ഒൻസ് ജാബ്യുർ വിംബിൾഡൺ മൂന്നാം റൗണ്ടിൽ. ആദ്യ റൗണ്ടിൽ എന്ന പോലെ ആധികാരികമായ പ്രകടനം ആണ് ഒൻസ് രണ്ടാം റൗണ്ടിലും പുറത്ത് എടുത്തത്. പോളണ്ട് താരം കാവയെ 6-4, 6-0 എന്ന സ്കോറിന് തകർത്ത ആഫ്രിക്കൻ താരം അനായാസം മൂന്നാം റൗണ്ട് ഉറപ്പിക്കുക ആയിരുന്നു. 1 തവണ ബ്രൈക്ക് വഴങ്ങേണ്ടി വന്നെങ്കിലും എതിരാളിയെ 5 തവണയാണ് ഒൻസ് ബ്രൈക്ക് ചെയ്തത്.

20220630 013226

വിക്ടോറിയ ടൊമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഗ്രീക്ക് താരവും അഞ്ചാം സീഡും ആയ മരിയ സക്കറിയും മൂന്നാം റൗണ്ട് ഉറപ്പിച്ചു. ആദ്യ സെറ്റ് 6-4 നു നേടിയ ഗ്രീക്ക് താരം രണ്ടാം സെറ്റ് 6-3 നു നേടി മൂന്നാം റൗണ്ടിലേക്ക് മുന്നേറുക ആയിരുന്നു. 5 ഏസുകൾ മത്സരത്തിൽ ഉതിർത്ത താരം 4 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്യുകയും ചെയ്തു.