തുടർച്ചയായ രണ്ടാം വർഷവും മിക്സഡ് ഡബിൾസിൽ കിരീടം ഉയർത്തി ബ്രിട്ടീഷ് അമേരിക്കൻ സഖ്യം

Wasim Akram

വിംബിൾഡൺ മിക്‌സഡ് ഡബിൾസിൽ കിരീടം നിലനിർത്തി ബ്രിട്ടീഷ് അമേരിക്കൻ സഖ്യവും രണ്ടാം സീഡും ആയ നീൽ പുസ്‌കി, ഡിസറയെ ക്രാവിസ്ക് സഖ്യം. സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ സഖ്യം മാത്യു എബ്‌ഡൻ, സമാന്ത സ്റ്റോസർ സഖ്യത്തെ ആണ് അവർ തോൽപ്പിച്ചത്.

Screenshot 20220708 031649

നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ബ്രിട്ടീഷ് അമേരിക്കൻ സഖ്യത്തിന്റെ ജയം. ലഭിച്ച മൂന്നു അവസരങ്ങളിലും അവർ ബ്രൈക്ക് ചെയ്തു. ആറു ഏസുകളും മത്സരത്തിൽ ഉതിർത്ത അവർ 6-4, 6-3 എന്ന സ്കോറിന് ആണ് ജയം കണ്ടത്‌. സെമിയിൽ സാനിയ മിർസ സഖ്യത്തെ ആയിരുന്നു ഇവർ തോൽപ്പിച്ചത്.