ഏറ്റവും പഴക്കമുള്ള ഗ്രാൻഡ്സ്ലാം ടൂർണമെന്റായ വിംബിൾഡൺ ടെന്നീസിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യനായ റോജർ ഫെഡററുടെ മാച്ചോടെയാണ് തുടക്കം. പരിക്കിൽ നിന്ന് മുക്തനായി തിരികെ വന്ന ബ്രിട്ടീഷ് താരം ആന്റി മറെ സ്വന്തം നാട്ടിൽ നടക്കുന്ന വിംബിൾഡണിൽ നിന്ന് പിന്മാറിയത് ടൂർണമെന്റിന്റെ നിറം അല്പം കെടുത്തിയിട്ടുണ്ടെങ്കിലും നൊവാക് ജോക്കോവിച്ച് പഴയ ഫോമിലേക്ക് തിരികെ എത്തിയെന്നുള്ളത് മത്സരങ്ങൾ ആവേശകാരമാക്കും. ഒന്നാം സീഡായ റോജർ ഫെഡറർ ഹാഫിൽ ഹാലെ ഓപ്പണിൽ തോൽവി സമ്മാനിച്ച കോറിച്ച്, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റ് മരിയൻ സിലിച്ച് എന്നിവരും നദാൽ ഹാഫിൽ നൊവാക് ജോക്കോവിച്ച്, ഡെൽപോട്രോ, കൈരൂയിസ്, സ്വരേവ് എന്നിവരുമാണ് എന്നത് നദാലിന്റെ മത്സരങ്ങൾ ദുഷ്കരമാക്കും.
വനിതകളിൽ 2016 ലെ ചാമ്പ്യനും നിലവിലെ 183 റാങ്കുകാരിയുമായ സെറീന വില്ല്യംസിന് ഇരുപത്തിയഞ്ചാമത് സീഡിംഗ് നൽകിയത് വിവാദങ്ങൾ ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. ഇതിലൂടെ 32 സീഡിന് പുറത്ത് പോകേണ്ടി വന്ന മുൻ ലോക നാലാം നമ്പർ താരം സിബുൽക്കോവ രംഗത്തെത്തിയിട്ടുണ്ട്. മാഡിസൺ കീസ് കരോലിൻ വോസ്‌നിയാക്കി, വീനസ് വില്ല്യംസ് എന്നിവർ സെറീന ഹാഫിൽ വരുമ്പോൾ ഒന്നാം സീഡ് ഹാലെപ് ഹാഫിൽ ക്വിവിറ്റോവ, മുഗുരുസ, ഗാർസിയ, പ്ലിസ്‌കോവ എന്നിവരുമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial