വിംബിൾഡൺ വനിത സിംഗിൾസ് ആദ്യ റൗണ്ടിൽ വമ്പൻ അട്ടിമറി. മൂന്നാം സീഡ് അമേരിക്കൻ താരം ജെസിക്ക പെഗുല 116 റാങ്കുകാരിയായ ഇറ്റാലിയൻ താരം എലിസബറ്റ കൊകിയരറ്റയോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. ഒരു നിലക്കും പൊരുതാൻ ആവാത്ത അമേരിക്കൻ താരം 6-2, 6-3 എന്ന സ്കോറിന്റെ നാണംകെട്ട പരാജയം ആണ് ഏറ്റുവാങ്ങിയത്.
മത്സരത്തിൽ നാലു തവണ ബ്രേക്ക് വഴങ്ങിയ ജെസിക്കക്ക് ഒരു തവണ പോലും എതിരാളിയെ ബ്രേക്ക് ചെയ്യാൻ ആയില്ല. അതേസമയം പുരുഷ സിംഗിൾസിൽ 11 സീഡ് കനേഡിയൻ താരം അലക്‌സ് ഡി മിനോർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സീഡ് ചെയ്യാത്ത സ്പാനിഷ് താരം റോബർട്ടോ ബയെനയെ 6-2, 6-2, 7-6 ന്റെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കനേഡിയൻ താരം മറികടന്നത്.