Picsart 23 07 12 20 20 36 357

കഴിഞ്ഞ വർഷത്തെ ഫൈനൽ പരാജയത്തിന് പ്രതികാരം ചെയ്തു ഒൻസ് വിംബിൾഡൺ സെമിയിൽ

കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ഫൈനൽ പരാജയത്തിന് ഏലീന റിബാക്കിനയോട് പ്രതികാരം ചെയ്തു ഒൻസ് യാബ്യുർ. മൂന്നാം സീഡ് ആയ കസാഖ് താരം റിബാക്കിനയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ആറാം സീഡ് ഒൻസ് മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടമായ ശേഷം തിരിച്ചു വന്നാണ് ഒൻസ് മത്സരത്തിൽ ജയിച്ചത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് ടുണീഷ്യൻ താരത്തിന് ഇത്.

ആദ്യ സെറ്റ് 7-6 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-4 നു നേടിയ ഒൻസ് മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ ഒൻസ് എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. തുടർന്ന് ബ്രേക്ക് പോയിന്റ് രക്ഷിച്ച ഒൻസ് അതിനു ശേഷം റിബാക്കിനക്ക് ഒരവസരവും നൽകിയില്ല. 5 തവണ എതിരാളിയുടെ സർവീസ് ഒൻസ് മത്സരത്തിൽ ബ്രേക്ക് ചെയ്തു. തുടർന്ന് 6-1 നു സെറ്റ് നേടിയ അറബ് താരം വിംബിൾഡൺ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചു. സെമിയിൽ രണ്ടാം സീഡ് ആര്യാന സബലങ്കയാണ് ഒൻസിന്റെ എതിരാളി.

Exit mobile version