Picsart 23 07 12 19 14 33 215

ഡച്ച് മിഡ്ഫീൽഡർ യോൽ വാൻ നീഫ് മുംബൈ സിറ്റിയിൽ

ഡച്ച് മധ്യനിർവ് താരം യോൽ വാൻ നീഫിന്റെ സൈനിംഗ് മുംബൈ സിറ്റി സ്ഥിരീകരിച്ചു. ഡച്ച് മിഡ്ഫീൽഡർ 2025 മെയ് വരെ നീണ്ടു നിൽക്കുന്ന രണ്ട് വർഷത്തെ കരാറിൽ ഐലൻഡേഴ്സുമായി ഒപ്പുവെച്ചു. നെതർലാൻഡിലെ ഗ്രോനിംഗൻ പട്ടണത്തിൽ ജനിച്ച വാൻ നീഫ് തന്റെ ജന്മനാടായ ക്ലബ്ബായ എഫ്‌സി ഗ്രോനിംഗനിൽ ചേരുന്നതിന് മുമ്പ് എസ്‌സി കാമ്പൂരിൽ നിന്നാണ് തന്റെ കരിയർ ആരംഭിച്ചത്.

2019-20 സീസണിൽ ഹംഗേറിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ പുസ്‌കാസ് അക്കാദമിയ എഫ്‌സിയിൽ താരം ചേർന്നു. അതായിരുന്നു നെതർലാൻഡ്‌സിന് പുറത്തുള്ള താരത്യ്ഹിന്റെ തന്റെ ആദ്യ നീക്കം. വാൻ നീഫ് ഹംഗേറിയൻ ക്ലബ്ബിനൊപ്പം ആയിരുന്നു അവസാന നാല് വർഷങ്ങളിൽ കളിച്ചത്‌.

ഡച്ച് അണ്ടർ 17 നും അണ്ടർ 18 നും വേണ്ടി മൊത്തം 8 മത്സരങ്ങൾ താരം പണ്ട് കളിച്ചിട്ടുണ്ട്. ഡച്ച് എറെഡിവൈസിലും ഹംഗേറിയൻ ഫസ്റ്റ് ഡിവിഷനിലും ആയി 100-ലധികം മത്സരങ്ങൾ 30കാരൻ കളിച്ചു കഴിഞ്ഞു. മധ്യനിരയിൽ നിന്ന് ഗോളുകൾ നേടാനുള്ള കഴിവ് വാൻ നീഫിനുണ്ട്.

Exit mobile version