18 കാരിയായ റഷ്യൻ താരവും ഏഴാം സീഡും ആയ മിറ ആൻഡ്രീവ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ. പത്താം സീഡ് ആയ അമേരിക്കൻ താരം എമ്മ നവാരോയെ 6-2, 6-3 എന്ന സ്കോറിന് തകർത്തു ആണ് മിറ വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്. 18 സീഡ് അലക്‌സാൻഡ്രോവയെ തോൽപ്പിച്ച സ്വിസ് താരം ബെലിന്ത ബെൻചിച് ആണ് മിറയുടെ ക്വാർട്ടർ ഫൈനൽ എതിരാളി.
റഷ്യൻ എതിരാളിയെ 7-6, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്വിസ് താരം മറികടന്നത്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം ജെസിക്കയെ 7-5, 7-5 എന്ന സ്കോറിന് മറികടന്നു 19 സീഡ് റഷ്യയുടെ സാംസനോവയും വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തി. അവസാന എട്ടിൽ ഇഗ സ്വിഗെറ്റ്, ക്ലാര ടൗസൻ മത്സരവിജയിയെ ആണ് റഷ്യൻ താരം നേരിടുക.