കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി 5 തവണ ഗ്രാന്റ് സ്ലാം ചാമ്പ്യന്മാർ ആയ ഇഗ സ്വിറ്റെക്. എട്ടാം സീഡ് ആയ ഇഗ 19 സീഡ് ആയ റഷ്യൻ താരം ലുഡ്മില സാംസൊനോവയെ നേരിട്ടുള്ള നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ തകർത്തത്. ഇതോടെ നാലു ഗ്രാന്റ് സ്ലാമുകളിലും ഇഗ സെമിഫൈനലിൽ എത്തുന്ന താരമായി.
പുൽ മൈതാനത്ത് മികവ് കാണിക്കില്ല എന്ന പരാതിക്ക് ആണ് ഈ പ്രകടനം കൊണ്ടു ഇഗ മറുപടി പറയുന്നത്. 6-2, 7-5 എന്ന സ്കോറിന് ആയിരുന്നു ഇഗയുടെ ജയം. 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് എതിരാളിയുടെ സർവീസ് ഇഗ ഭേദിച്ചത്. സെമിയിൽ സ്വിസ് താരം ബെലിന്ത ബെനചിച്.