കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി അമേരിക്കയുടെ അഞ്ചാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സ്. റഷ്യൻ താരവും 17 സീഡും ആയ കാരൻ ഖാചനോവിനെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് ഫ്രിറ്റ്സ് വിംബിൾഡൺ അവസാന നാലിൽ എത്തിയത്. കരിയറിലെ രണ്ടാം ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് നിലവിൽ നാലാം റാങ്കുകാരനായ അമേരിക്കൻ താരത്തിന് ഇത്.
ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും നേടിയ ഫ്രിറ്റ്സ് ഇടക്ക് വൈദ്യസഹായം തേടിയെങ്കിലും മത്സരത്തിലെ മുൻതൂക്കം കൈവിട്ടില്ല. മൂന്നാം സെറ്റ് 6-1 നു കൈവിടേണ്ടി വന്നെങ്കിലും നിർണായകമായ നാലാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഫ്രിറ്റ്സ് മത്സരം സ്വന്തമാക്കി വിംബിൾഡൺ സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു. നിലവിൽ കളിക്കുന്നവരിൽ വിംബിൾഡൺ സെമിയിൽ എത്തുന്ന ഏക അമേരിക്കൻ താരമായി ഇതോടെ ഫ്രിറ്റ്സ്.