പുൽ മൈതാനത്ത് ഇനി ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ടെന്നീസ് പ്രതിഭയുടെ, കായികതാരത്തിന്റെ തേരോട്ടത്തിന്റെ ദിനങ്ങളാണ് ഞാൻ പ്രതീക്ഷിക്കുന്നത്! ഏറ്റവും വലിയ പിറന്നാൾ സമ്മാനം നൽകിയത് ഫെഡററാണ്, കരയിപ്പിച്ചതും ആഹ്ലാദം തന്നെതും ആശ്വാസം തന്നതും ഒക്കെ ഈ മനുഷ്യനാണ്. എന്തെന്നാൽ ഈ മനുഷ്യന്റെ ഓരോ നേട്ടവും എന്റേതായിരുന്നു ഓരോ വിഷമവും കണ്ണീരും എന്റേതായിരുന്നു. അടങ്ങാത്ത ദേഷ്യമാണ് ഫെഡറർ വിരമിക്കണം എന്നു പറഞ്ഞു വരുന്നവരോട്.
ഈ നിത്യയൗവനത്തിന് ഈ നിത്യവസന്തത്തിന് ഒരിക്കലും ടെന്നീസ് കളിക്കാൻ പറ്റാത്ത ദിവസം ഉണ്ടാവരുത് എന്നാഗ്രഹിക്കാത്ത ദിവസങ്ങളില്ല. ആരാണ് റോജർ ഫെഡറർ എനിക്ക് എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ ചുരുക്കാം ‘I am not a fan I am a devotee! Love means Roger Federer to me!’ ഞാനൊരു ആരാധകനല്ല മറിച്ച് ഒരു ഭക്തനാണ്, എന്തെന്നാൽ സ്നേഹത്തിന്റെ മറുപേരാണ് എനിക്ക് റോജർ ഫെഡറർ. ❤❤❤ 14 നു ആ മനോഹര ട്രോഫി ഫെഡറർ വീണ്ടും ചുംബിക്കും എന്നു തന്നെയാണ് പ്രതീക്ഷ. I hope when the time comes he can kiss it again!
പക്ഷെ കടമ്പകൾ ഏറെയാണ് ആദ്യ റൗണ്ടുകൾ മുതൽ തന്നെ കഴിഞ്ഞ പ്രാവശ്യം കെവിൻ ആന്റേഴ്‌സനോട് 2 സെറ്റ് നേടിയ ശേഷം ക്വാട്ടറിൽ തോറ്റത് ഫെഡറർ മറക്കാൻ ഇടയില്ല. അതിനാൽ തന്നെ സൂക്ഷിച്ചു തന്നെയാവും 37 കാരന്റെ ഓരോ നീക്കങ്ങളും. സെമിയിൽ നദാൽ- ഫെഡറർ, ഫൈനലിൽ ദ്യോക്കോവിച്ച്- ഫെഡറർ ഇങ്ങനെ സ്വപ്നതുല്യമത്സരങ്ങൾ തന്നെയാണ് ഞാൻ ഇപ്പഴെ പ്രതീക്ഷിക്കുന്നത്. എല്ലാം മറികടന്നു 9 താമത്തെ വിംബിൾഡനും 21 മത്തെ ഗ്രാന്റ് സ്‌ലാമും ഫെഡറർ സ്വന്തമാക്കും എന്ന സ്വപ്നത്തിൽ തന്നെയാണ് ഞാൻ. പക്ഷെ വിജയതത്തിനും തോൽവിക്കും അപ്പുറം ഇനിയും എണ്ണിയാൽ തീരാത്ത വർഷങ്ങളോളം ഫെഡറർ ടെന്നീസ് കളിക്കുന്നത് കാണണം എന്ന ആഗ്രഹം മാത്രമെ എന്നും മനസ്സിലുള്ളൂ. എന്തെന്നാൽ ഫെഡറർ ടെന്നീസ് കളിക്കുക എന്നാൽ ഒരു സംഗീതജ്ഞന്റെ സംഗീതം പോലെയോ ചിത്രകാരന്റെ ചിത്രം പോലെയോ സുന്ദരമായിട്ടാണ്, എന്തെന്നാൽ ഫെഡററിന്റെ ടെന്നീസ് എന്നും മനുഷ്യരാശിക്ക് എന്നും സൂക്ഷിക്കാവുന്ന ഒരു കലയാണ്.