യു.എസ് ഓപ്പണിൽ നിന്നു ആന്ദ്ര റൂബ്ലേവും പുറത്ത്, സബലങ്ക നാലാം റൗണ്ടിൽ

20210904 133738

യു.എസ് ഓപ്പണിൽ അട്ടിമറികൾ തുടരുന്നു, മൂന്നാം റൗണ്ടിൽ അഞ്ചാം സീഡ് റഷ്യൻ താരം ആന്ദ്ര റൂബ്ലേവും പുറത്ത്. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഫ്രാൻസസ് ടിയെഫോ ആണ് റഷ്യൻ താരത്തെ 5 സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. ഈ വർഷം വിംബിൾഡണിൽ സിറ്റിപാസിനെ അട്ടിമറിച്ച ടിയെഫോ കരിയറിൽ നേടുന്ന മറ്റൊരു വലിയ ജയം കൂടിയാണ് ഇത്. മത്സരത്തിൽ റൂബ്ലേവ് 25 ഏസുകളും ടിയെഫോ 24 ഏസുകളും ആണ് അടിച്ചത്. 4 തവണ ടിയെഫോ ബ്രൈക്ക് വഴങ്ങിയപ്പോൾ 5 തവണയാണ് ടിയെഫോ ബ്രൈക്ക് നേടിയത്. ആദ്യ സെറ്റ് 6-4 നു വഴങ്ങിയ ടിയെഫോ രണ്ടും മൂന്നും സെറ്റുകൾ 6-3, 7-6 നു മത്സരത്തിൽ ആധിപത്യം പിടിച്ചു. നാലാം സെറ്റ് 6-4 നു നേടി റൂബ്ലേവ് മത്സരത്തിൽ തിരിച്ചു വരാൻ നോക്കിയെങ്കിലും അഞ്ചാം സെറ്റിൽ റഷ്യൻ താരത്തെ 6-1 നു തകർത്ത ടിയെഫോ അട്ടിമറി ജയം സ്വന്തം പേരിൽ കുറിച്ചു.

വിംബിൾഡണിൽ ലോക മൂന്നാം നമ്പർ സിറ്റിപാസിനെ അട്ടിമറിച്ച ടിയെഫോ തുടർച്ചയായ ഗ്രാന്റ് സ്‌ലാമുകളിൽ ഇത് ആദ്യമായാണ് റാങ്കിങിൽ ആദ്യ പത്തിലുള്ള താരങ്ങൾക്ക് മേൽ തുടർച്ചയായി ജയം നേടുന്നത്. അതേസമയം വനിത സിംഗിൾസിൽ 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് അമേരിക്കയുടെ 26 സീഡ് ഡാനിയേല കോളിൻസിനെ തകർത്തു രണ്ടാം സീഡ് ആര്യാന സബലങ്ക നാലാം റൗണ്ടിലേക്ക് മുന്നേറി. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യം വക്കുന്ന സബലങ്ക ടൂർണമെന്റിൽ ഇത് വരെ അതുഗ്രൻ പ്രകടനം ആണ് നടത്തുന്നത്.

Previous articleപുരുഷ ഡബിൾസിൽ ആദ്യ റൗണ്ടിൽ ജയം കണ്ടു ബോപ്പണ്ണ സഖ്യം, സാനിയ സഖ്യം മിക്സഡ് ഡബിൾസിൽ പുറത്ത്
Next articleബെൻ സ്റ്റോക്സ് ടി20 ലോകകപ്പിന് ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ