യു.എസ് ഓപ്പൺ സെമിയിൽ എമ്മക്ക് മരിയ സക്കാരി എതിരാളി, ഗ്രീക്ക് താരത്തിന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം സെമിഫൈനൽ

20210907 215058

യു.എസ് ഓപ്പൺ സെമിഫൈനലിൽ 18 കാരിയായ ബ്രിട്ടീഷ് യുവ താരം എമ്മ റാഡകാനുവിനു ഗ്രീക്ക് താരം മരിയ സക്കാരി എതിരാളി. 17 സീഡ് ആയ സക്കാരി നാലാം സീഡ് ആയ ചെക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്കോവയെ വീഴ്‌ത്തിയാണ് സെമിഫൈനൽ യോഗ്യത നേടിയത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഈ വർഷം ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽ കളിച്ച ഗ്രീക്ക് താരത്തിന്റെ ക്വാർട്ടർ ഫൈനൽ ജയം.

മികച്ച ഫോമിലായിരുന്ന ഗ്രീക്ക് താരം മത്സരത്തിൽ വെറും 8 സർവീസ് പോയിന്റുകൾ മാത്രം ആണ് കൈവിട്ടത് എന്നത് താരത്തിന്റെ ആധിപത്യം അടിവരയിടുന്നു. ഓരോ സെറ്റിലും ആയി ഓരോ തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത സക്കാരി 6-4, 6-4 എന്ന സ്കോറിന് ആണ് ചെക് താരത്തിനെ തകർത്തത്. സ്വപ്ന കുതിപ്പ് നടത്തുന്ന താരങ്ങളിൽ ആരു ഫൈനൽ കളിക്കുമെന്നു കാത്തിരുന്നു കാണാം.

Previous articleയു.എസ് ഓപ്പൺ സെമിയിൽ ഒളിമ്പിക് സെമിഫൈനൽ ആവർത്തനം, പ്രതികാരം തേടി ജ്യോക്കോവിച്ച്
Next articleലിൻഡെലോഫിനെ ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിപ്പിക്കണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ