യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി 2019 ലെ ഫൈനലിസ്റ്റ് റഷ്യൻ താരം ഡാനിൽ മെദ്വദേവ്. ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ഗറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മെദ്വദേവ് തകർത്തത്. 6-4, 6-3, 6-1 എന്ന സ്കോറിന് ജയം കണ്ട മെദ്വദേവ് 15 ഏസുകൾ ഉതിർത്തപ്പോൾ നാലു തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ഓസ്‌ട്രേലിയയുടെ വിവാദ താരം നിക് ക്രഗ്രറിയോസിനെ 6-3, 6-4, 6-0 എന്ന സ്കോറിന് തകർത്താണ് 18 സീഡ് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗ്യുറ്റ് ജയം കണ്ടത്. 14 ഏസുകൾ ഉതിർത്ത അഗ്യുറ്റ് 5 തവണ ബ്രൈക്ക് നേടുകയും ചെയ്തു. അതേസമയം മറ്റൊരു അമേരിക്കൻ താരം ബ്രാൻഡൻ നകഷിമയോട് 2 ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് 19 സീഡ് ഇസ്നർ തോൽവി വഴങ്ങിയത്. സ്‌കോർ : 7-6, 7-6, 6-3.
ആദ്യ രണ്ടു സെറ്റുകൾ നേടിയ ശേഷമാണ് ക്രൊയേഷ്യൻ താരം മുപ്പതാം സീഡ് മാരിൻ സിലിച്ച് ജർമ്മൻ താരം ഫിലിപ്പിനോട് 5 സെറ്റ് പോരാട്ടത്തിൽ നിന്നു പിന്മാറുക ആയിരുന്നു . അഞ്ചാം സെറ്റിൽ പരിക്ക് കാരണം സിലിച്ച് മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു. സ്‌കോർ : 6-7, 6-7, 6-2, 6-1, 2-0. ജപ്പാൻ താരം യുച്ചി സുഗിറ്റയെ 6-3, 6-2, 6-2 എന്ന നേരിട്ടുള്ള സ്കോറിന് തകർക്കുക ആയിരുന്നു എട്ടാം സീഡ് ആയ കാസ്പർ റൂഡ്. 5 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത റൂഡ് 19 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. 15 സീഡ് ഗ്രിഗോർ ദിമിത്രോവ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ 26 സീഡ് ബ്രിട്ടീഷ് താരം കാമറോൺ നോറി, 29 സീഡ് ഫോകിന എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി.