യു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി എട്ടാം സീഡും സ്പാനിഷ് താരവും ആയ റോബർട്ടോ ബാറ്റിസ്റ്റ അഗുറ്റ്. സീഡ് ചെയ്യാത്ത ക്രൊയേഷ്യൻ താരം കെക്മനോവിച്ചിനെ നാലു സെറ്റ് നീണ്ട മത്സരത്തിൽ ആണ് റോബർട്ടോ മറികടന്നത്. രണ്ടാം സെറ്റിൽ ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ മറ്റ് സെറ്റുകളിൽ ഓരോ വീതം ബ്രൈക്ക് കണ്ടത്തിയ സ്പാനിഷ് താരം ജയം പിടിച്ചെടുത്തു. സ്‌കോർ : 6-3, 3-6, 6-3, 6-4.
അതേസമയം സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ബരെരെയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റഷ്യൻ താരവും 10 സീഡുമായ ആന്ദ്ര റൂബ്ലേവ് മറികടന്നത്. എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത റഷ്യൻ താരം 13 ഏസുകളും മത്സരത്തിൽ അടിച്ചു. 6-2, 6-4 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകൾ നേടിയ താരം ടൈബ്രേക്കറിലൂടെയാണ് മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കിയത്.
നാട്ടുകാരൻ ആയ ആന്ദ്ര കുസനെറ്റ്സോവിനെ 6-3, 6-4, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആണ് 11 സീഡ് റഷ്യൻ താരം കാരൻ കാചനോവ് മറികടന്നത്. എതിരാളിയുടെ സർവീസ് ആറു തവണയാണ് 11 സീഡ് മത്സരത്തിൽ മറികടന്നത്. അതേസമയം 25 സീഡും ഈ വർഷത്തെ സിൻസിനാറ്റി ഓപ്പൺ ഫൈനലിസ്റ്റും ആയ കനേഡിയൻ താരം മിലോസ് റയോണിക്ക് രണ്ടാം റൗണ്ടിൽ പുറത്തായി. നാട്ടുകാരൻ തന്നെയായ സീഡ് ചെയ്യാത്ത വാസെക് പോസ്പിസിൽ ആണ് റയോണിക്കിനെ നാലു സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു പോസ്പിസിലിന്റെ ജയം. പോസ്പിസിൽ 20 ഏസുകൾ ഉതിർത്ത മത്സരത്തിൽ റയോണിക്ക് 29 ഏസുകൾ ആണ് ഉതിർത്തത്. സ്കോർ : 6-7, 6-3, 7-6, 6-3.