യുഎസ് ഓപ്പണ്‍ – സുമിത് നഗാല്‍ മെയിന്‍ ഡ്രോയിലേക്ക്

ഇന്ത്യന്‍ താരം സുമിത് നഗാലിന് യുഎസ് ഓപ്പണ്‍ മെയിന്‍ ഡ്രോയില്‍ ഇടം. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ മെയിന്‍ ഡ്രോയിലേക്ക് ആണ് താരത്തിന് ഇടം ലഭിച്ചത്. ലോക റാങ്കിംഗില്‍ 127ാം റാങ്കിലുള്ള താരമാണ് നേരിട്ടുള്ള എന്‍ട്രി ലഭിച്ച അവസാന താരം. മെയിന്‍ ഡ്രോയില്‍ 128 താരങ്ങള്‍ക്കാണ് ഇടം ലഭിയ്ക്കുക.

ഇന്ത്യയുടെ തന്നെ മറ്റൊരു താരം പ്രജ്നേഷ് ഗുണ്ണേശ്വരനും ഓള്‍ടര്‍നേറ്റ്സ് ലിസ്റ്റില്‍ 5ാം സ്ഥാനത്തുണ്ട്. മെയിന്‍ ഡ്രോയിലേക്ക് പ്രവേശനം ലഭിയ്ക്കുവാന്‍ താരത്തിനും നേരിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.