മിറ ആന്ദ്രീവയെ വീഴ്ത്തി ടെയ്‌ലർ തൗസന്റ് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

Wasim Akram

Picsart 25 08 30 11 10 07 404

അഞ്ചാം സീഡ് ആയ റഷ്യയുടെ 18 കാരിയായ മിറ ആന്ദ്രീവയെ അട്ടിമറിച്ചു സീഡ് ചെയ്യാത്ത അമേരിക്കൻ താരം ടെയ്‌ലർ തൗസന്റ് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ. കരിയറിൽ ഇത് രണ്ടാം തവണയാണ് അമേരിക്കൻ താരം ഒരു ഗ്രാന്റ് സ്ലാം അവസാന പതിനാറിൽ എത്തുന്നത്. 7-5, 6-2 എന്ന സ്കോറിന് ആയിരുന്നു തൗസന്റ് ജയം കണ്ടത്.

31 സീഡ് ആയ കനേഡിയൻ താരം ലെയ്‌ല ഫെർണാണ്ടസിനെ 6-3, 7-6 എന്ന സ്കോറിന് തോൽപ്പിച്ചു ലോക ഒന്നാം നമ്പർ ആര്യാന സബലങ്കയും അവസാന പതിനാറിലേക്ക് മുന്നേറി. യു.എസ് ഓപ്പണിൽ തുടർച്ചയായ പത്താം ജയവും ആറാം നാലാം റൗണ്ടും ആണ് സബലങ്കക്ക് ഇത്. അവസാന പതിനാറിൽ സ്പാനിഷ് താരം ക്രിസ്റ്റീന ബുക്സയാണ് സബലങ്കയുടെ എതിരാളി. ഈ മത്സരം ജയിച്ചാൽ യു.എസ് ഓപ്പണിന് ശേഷവും ലോക ഒന്നാം സ്ഥാനത്ത് സബലങ്ക തുടരും.