യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ പുരുഷനായി ലോക ഒന്നാം നമ്പർ ജാനിക് സിന്നർ ചരിത്രം സൃഷ്ടിച്ചു. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ 6-3, 6-4, 7-5 എന്ന സ്‌കോറിനാണ് 23-കാരൻ പരാജയപ്പെടുത്തിയത്. തൻ്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ പ്രത്യക്ഷപ്പെട്ട ഫ്രിറ്റ്‌സിനെതിരെ കിരീടം നേടാൻ സിന്നർ രണ്ട് മണിക്കൂറിലധികം സമയമെടുത്തു.
ഫ്ലാവിയ പെന്നറ്റയുടെ 2015 ലെ വനിതാ സിംഗിൾസ് വിജയത്തിന് ശേഷം, ഫ്ലഷിംഗ് മെഡോസിൽ വിജയിക്കുന്ന രണ്ടാമത്തെ ഇറ്റാലിയൻ താരമായും സിന്നർ മാറി. കാസ്‌പർ റൂഡ്, അലക്‌സാണ്ടർ സ്വെരേവ് തുടങ്ങിയ പ്രമുഖ താരങ്ങളെ തോൽപ്പിച്ച് ഫൈനലിലെത്തിയ ഫ്രിറ്റ്‌സ്, ഒന്നാം റാങ്കുകാരനായ സിനറുമായി പൊരുതി നിൽക്കാൻ പാടുപെട്ടു. ഈ വിജയം ടെന്നീസിലെ വളർന്നുവരുന്ന താരമെന്ന നിലയിൽ സിന്നറിൻ്റെ സ്ഥാനം ഉറപ്പിക്കുന്നു.
അതേസമയം യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയ അവസാന അമേരിക്കക്കാരനായി ആൻഡി റോഡിക് തുടരുകയാണ്. അദ്ദേഹം 2003ൽ ആയിരുന്നു ഈ കിരീടം നേടിയത്.