എതിരാളി പരിക്കേറ്റു പിന്മാറി, രണ്ടാം സീഡ് ഡൊമനിക് തീം രണ്ടാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഡെൻമാർക്ക് താരവും രണ്ടാം സീഡുമായ ഡൊമനിക് തീം. സീഡ് ചെയ്യാത്ത സ്പാനിഷ് താരം മുനാർ പരിക്കേറ്റു പിന്മാറിയതോടെ ആണ് തീം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തിലെ മൂന്നാം സെറ്റിന് മുമ്പായിരുന്നു സ്പാനിഷ് താരം പരിക്കേറ്റു പിന്മാറിയത്. ആദ്യ സെറ്റിൽ തീമിനു മികച്ച വെല്ലുവിളി ഉയർത്താൻ സ്പാനിഷ് താരത്തിന് ആയി. എതിരാളിയെ ബ്രൈക്ക് ചെയ്തു എങ്കിലും ബ്രൈക്ക് വഴങ്ങിയ തീം ആദ്യ സെറ്റിൽ ടൈബ്രേക്കറിലൂടെയാണ് ജയം കണ്ടത്.

രണ്ടാം സെറ്റിൽ തുടക്കത്തിൽ പൊരുതി നോക്കിയെങ്കിലും 6-3 നു സെറ്റ് അടിയറവ് പറഞ്ഞ സ്പാനിഷ് താരം തുടർന്ന് മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു. അതേസമയം വലിയ സർവീസുകൾക്ക് പേരുകേട്ട അമേരിക്കൻ താരം സാം ക്യുറേ ആദ്യ റൗണ്ടിൽ പുറത്തായി. സീഡ് ചെയ്യാത്ത റഷ്യൻ താരം ആന്ദ്ര ആണ് അമേരിക്കൻ താരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. ആദ്യ സെറ്റ് 6-4 നു ജയിച്ച റഷ്യൻ താരം രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ ജയിച്ചപ്പോൾ മൂന്നാം സെറ്റ് 6-2 നു ജയിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി.