മറ്റെയോ ബരെറ്റിനിയുടെ തിരിച്ചു വരവ് ശ്രമങ്ങൾ അതിജീവിച്ചു നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു അഞ്ചാം സീഡും നോർവീജിയൻ താരവും ആയ കാസ്പർ റൂഡ് യു.എസ് ഓപ്പൺ സെമിഫൈനലിൽ. ഈ വർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തിയ താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാന്റ് സ്‌ലാം സെമിഫൈനൽ ആണ് ഇത്. 13 സീഡ് ബരെറ്റിനിക്ക് മേൽ ആദ്യ രണ്ടു സെറ്റുകളിൽ മികച്ച ആധിപത്യം ആണ് റൂഡ് നേടിയത്.
ആദ്യ സെറ്റ് 6-1 നു നേടിയ റൂഡ് രണ്ടാം സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ എന്നാൽ ഇറ്റാലിയൻ താരമാണ് തുടക്കത്തിൽ ആധിപത്യം നേടിയത്. റൂഡിനെ ബ്രൈക്ക് ചെയ്ത ബരെറ്റിനി ഒരു ഘട്ടത്തിൽ സെറ്റ് നേടും എന്നു പോലും തോന്നിപ്പിച്ചു. എന്നാൽ തിരിച്ചു വന്നു ബ്രൈക്ക് കണ്ടത്തിയ റൂഡ് സെറ്റ് ടൈബ്രൈക്കറിൽ സ്വന്തം പേരിൽ കുറിച്ചു. 13 ഏസുകൾ ഉതിർത്ത ബരെറ്റിനിയെ 5 തവണയാണ് റൂഡ് ബ്രൈക്ക് ചെയ്‌തത്. സെമിയിൽ നിക് കിർഗിയോസ്, കാരൻ ഖാചനോവ് മത്സരവിജയിയെ ആണ് റൂഡ് നേരിടുക.