ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 7-5, 7-5 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ജെസീക്ക പെഗുലയെ തോൽപ്പിച്ച് ലോക ഒന്നാം നമ്പർ 2024-ലെ വനിതാ സിംഗിൾസ് കിരീടം അരിന സബലെങ്ക സ്വന്തമാക്കി. വാശിയേറിയ മത്സരം ഒരു മണിക്കൂർ 53 മിനുട്ടുകൾ നീണ്ടുനിന്നു. തുടർച്ചയായി ഓസ്‌ട്രേലിയൻ ഓപ്പൺ വിജയങ്ങൾക്ക് ശേഷം ഈ കിരീടം കൂടെ നേടിയതോടെ സബലെങ്ക തൻ്റെ മൂന്നാം ഗ്രാൻഡ് സ്ലാം കിരീടം ഉറപ്പിച്ചു.

തൻ്റെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്ന പെഗുല, ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ ഇഗാ സ്വിറ്റെക്കിനെതിരെയും സെമിയിൽ കരോലിന മുച്ചോവയ്‌ക്കെതിരെയും നേടിയ വിജയങ്ങൾ ഉൾപ്പെടെ ശ്രദ്ധേയമായ പ്രകടനങ്ങൾ യു എസ് ഓപ്പണിൽ ഇത്തവണ നടത്തി. അവർ ഇന്ന് ഫൈനലിൽ ശക്തമായ പോരാട്ടം പുറത്തെടുത്തെങ്കിലും, കഴിഞ്ഞ വർഷത്തെ ഫൈനലിൽ കൊക്കോ ഗൗഫിനോട് തോറ്റ സബലെങ്ക, ചരിത്രം ആവർത്തിക്കാൻ അനുവദിക്കാതെ ഇത്തവണ ജേതാവാവുക ആയിരുന്നു.