സഖ്യമായി തങ്ങളുടെ രണ്ടാം ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തി ഇന്ത്യൻ വംശജനായ അമേരിക്കൻ താരം രാജീവ് റാമും ബ്രിട്ടീഷ് താരമായ ജോ സാലിസ്ബറിയും അടങ്ങിയ സഖ്യം. നാലാം സീഡ് ആയ അവർ ഏഴാം സീഡ് ആയ ബ്രിട്ടീഷ്, ബ്രസീലിയൻ സഖ്യമായ ജെയ്മി മറെ, ബ്രൂണോ സൊരസ് സഖ്യത്തോട് ഒരു സെറ്റ് പിറകിൽ നിന്ന ശേഷമാണ് ജയം കണ്ടത്. 2016 ലെ ചാമ്പ്യന്മാരായ ബ്രിട്ടീഷ്, ബ്രസീലിയൻ സഖ്യം 6-3 നു ആണ് ആദ്യ സെറ്റ് നേടിയത്.
എന്നാൽ ഈ തിരിച്ചടിയിൽ നിന്നു കരകയറിയ രാജീവ് റാം സഖ്യം 6-2 നു രണ്ടാം സെറ്റ് നേടി തിരിച്ചടിച്ചു. തുടർന്ന് മൂന്നാം സെറ്റും സമാനമായ സ്കോറിന് നേടിയ അവർ മത്സരം സ്വന്തമാക്കി കിരീടം തങ്ങളുടെ പേരിൽ കുറിച്ചു. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത അമേരിക്കൻ, ബ്രിട്ടീഷ് സഖ്യം മത്സരത്തിൽ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളികളുടെ സർവീസ് 4 തവണയാണ് ബ്രൈക്ക് ചെയ്തത്. കരിയറിൽ ടീം ആയി രണ്ടാം ഗ്രാന്റ് സ്‌ലാം കിരീടം കൂടിയാണ് നിറഞ്ഞ ആരാധകർക്ക് മുമ്പിൽ അവർ ഉയർത്തിയത്.