യു.എസ് ഓപ്പൺ പുരുഷ ഡബിൾസിൽ പ്രീ ക്വാട്ടറിലേക്ക് മുന്നേറി ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ സഖ്യം

20210904 100855

യു.എസ് ഓപ്പൺ പുരുഷ ഡബിൾസിൽ രണ്ടാം റൗണ്ട് മത്സരം ജയിച്ചു 13 സീഡ് ആയ രോഹൻ ബോപ്പണ്ണ, ഇവാൻ ഡോഡിഗ്‌ സഖ്യം. സീഡ് ചെയ്യാത്ത ഫ്രഞ്ച് പോളണ്ട് സഖ്യമായ ആർതർ, ഹൂഗ്യോ സഖ്യത്തെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ബോപ്പണ്ണ സഖ്യം വീഴ്ത്തി അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചത്.

മത്സരത്തിൽ ലഭിച്ച 3 ബ്രൈക്ക് അവസരങ്ങളും ബോപ്പണ്ണ സഖ്യം മുതലാക്കി. ആദ്യ സെറ്റ് 6-3 നു നേടി ആധിപത്യം കണ്ടത്തിയ 13 സീഡ് ടീം പക്ഷെ രണ്ടാം സെറ്റ് 6-4 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ തിരിച്ചു വന്ന ബോപ്പണ്ണ സഖ്യം 6-4 നു സെറ്റ് നേടി മത്സരം തങ്ങളുടെ പേരിലാക്കി. ഇന്ത്യയുടെ ന്യൂയോർക്കിലെ അവശേഷിക്കുന്ന ഏക പ്രതീക്ഷയാണ് ബോപ്പണ്ണ.

Previous articleവീണ്ടും സമനിലയിൽ കുടുങ്ങി ഫ്രാൻസ്, വമ്പൻ ജയവുമായി ഓറഞ്ച് പട
Next articleതിരിച്ചു വന്നു ജയം കണ്ടു ജ്യോക്കോവിച്ച്, സാഷയും ബരെറ്റിനിയും മുന്നോട്ട്, ഷപവലോവ് പുറത്ത്