ആദ്യ ബോൾ സെർവ് ചെയ്ത് കുഞ്ചാക്കോ ബോബൻ, യുണൈറ്റഡ് RSC കൊച്ചി ഗ്രാൻഡ്സ്ലാമിന് തുടക്കം

- Advertisement -

ഇരുപതാമത് യുണൈറ്റഡ് RSC കൊച്ചി ഗ്രാൻഡ്സ്ലാമിന് ആരംഭം. ആദ്യ ബോൾ സെർവ് ചെയ്ത് സിനിമാ താരം കുഞ്ചാക്കോ ബോബനാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. എറണാകുളം ഡിസ്ട്രിക്ട് ടെന്നിസ് അസോസിയേഷനും റീജ്യണൽ സ്പോർട്സ് സെന്ററും (RSC) ചേർന്ന് സംയുകതമായാണ് വെറ്ററന്മാർക്കായുള്ള ഈ ടെന്നീസ് ടൂർണമെന്റ് നടത്തുന്നത്. കടവന്ത്രയിലെ ജസ്റ്റിസ് പി ഗോവിന്ദൻ നായർ ഇൻഡോർ ടെന്നീസ് കോർട്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.

35+, 45+, 55+, 65+ ആൻഡ് 75+ എന്നി അഞ്ച് ഏജ് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. സ്റ്റേറ്റ് ചാമ്പ്യന്മാരും ഓൾ ഇന്ത്യ വെറ്ററൻസ് ചാമ്പ്യന്മാരുമടക്കം 190 ഓളം വെറ്ററന്മാരെയാണ് ടൂർണമെന്റിൽ സംഘാടകർ പ്രതീക്ഷിക്കുന്നത്. ഓവറോൾ വിജയികളായ ജില്ലക്ക് പോൾ കുന്നത്ത് എവർ റോളിംഗ് ട്രോഫി സമ്മാനിക്കും.

ഏപ്രിൽ അഞ്ചിന് രാവിലെ നടന്ന ചടങ്ങിൽ RSC യുടെ പ്രസിഡണ്ട് കൂടിയായ സിറ്റി പോലീസ് കമ്മീഷ്ണർ എസ് സുരേന്ദ്രൻ ഐപിഎസ്സിന് ബോൾ സെർവ് ചെയ്താണ് കുഞ്ചാക്കോ ബോബൻ ടൂർണമെന്റിന് തുടക്കം കുറിച്ചത്. ബാഡ്മിന്റൺ കളിക്കാൻ ഇഷ്ടപ്പെടുന്ന താൻ RSC യുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ജേക്കബ് കല്ലിവയലിൽ ടൂർണമെന്റ് ഡയറക്ടറും EDTA വൈസ് പ്രെസിഡന്റുമായ മാർട്ടിൻ ജോർജ്ജിന് നൽകി ടൂർണമെന്റ് ജേഴ്‌സി പ്രകാശനം ചെയ്തു. Dr. ജയകുമാർ- President EDTA , സാസ് നവാസ് IRS (retd.)- SecretaryRSC , യാക്കൂബ്-, കമ്മറ്റി മെമ്പർ RSC എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. യുണൈറ്റഡ് RSC കൊച്ചി ഗ്രാൻഡ്സ്ലാമിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായമേറിയ താരം 88 വയസുള്ള തിരുവല്ലക്കാരനായ കെ എം ജോൺ ആണ്. ഏപ്രിൽ ഏഴിന് ടൂർണമെന്റ് അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : Martin George- Tournament Director and Vice President, EDTA. Mobile: 99431 51170

Advertisement