ഡേവിസ് കപ്പിൽ അവസാനമത്സരം ജയിച്ച് പേസ് വിട പറഞ്ഞു, ഇന്ത്യ പുറത്ത്

- Advertisement -

ഡേവിസ് കപ്പിൽ ക്രൊയേഷ്യക്ക് എതിരായ മത്സരം 3-1 നു തോറ്റ് ഇന്ത്യ പുറത്ത്. ഇന്ത്യ തോറ്റു എങ്കിലും തന്റെ അവസാന ഡബിൾസ്‌ മത്സരത്തിന് രോഹൻ ബോബ്ബണ്ണക്ക് ഒപ്പം ഇറങ്ങിയ ലിയാണ്ടർ പേസ് ജയത്തോടെ തന്നെയാണ് കളി നിർത്തിയത്. ഡേവിസ് കപ്പ് ചരിതത്തിൽ തന്നെ ഏറ്റവും കൂടുതൽ ഡബിൾസ്‌ ജയങ്ങൾ ഉള്ള താരമായ പേസ് നീണ്ട രണ്ടര പതിറ്റാണ്ട് കളി ജീവിതത്തിനു ആണ് അന്ത്യം കുറിച്ചത്. ഗ്രാന്റ് സ്‌ലാം ജേതാവ് കൂടിയായ മാരിൻ സിലിച്ച് അടങ്ങിയ ക്രൊയേഷ്യക്ക് എതിരെ ഇന്ത്യക്ക് വലിയ പ്രതീക്ഷ ഇല്ലായിരുന്നു.

ആദ്യ രണ്ട് സിംഗിൾസ് മത്സരങ്ങളിലും ജയം കണ്ട ക്രൊയേഷ്യ ആദ്യം തന്നെ ആധിപത്യം നേടി. സിംഗിൾസിൽ സിലിച്ചിന് എതിരെ മികച്ച പ്രകടനം ആണ് രാംകുമാർ രാമനാഥൻ പുറത്ത് എടുത്തത് എങ്കിലും തോൽവി ഒഴിവാക്കാൻ ആയില്ല. ഇതോടെ 2-0 ത്തിനു ഇന്ത്യ പിറകിൽ ആയി. എന്നാൽ ഡബിൾസിൽ ജയം കണ്ട പേസ് സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നൽകി. 3 സെറ്റ് പോരാട്ടത്തിൽ ആയിരുന്നു പേസ് സഖ്യത്തിന്റെ ജയം. എന്നാൽ അവസാന ഡബിൾസിൽ പ്രജനേഷ് ഗണേഷരന് പകരം വന്ന സുമിത് നഗലിനെ സിലിച്ച് നിലം തൊടീച്ചില്ല. 6-0,6-1 എന്ന സ്കോറിന് സുമിതിനെ മറികടന്ന സിലിച്ച് ക്രൊയേഷ്യക്ക് ജയം സമ്മാനിച്ചു.

ഇന്ത്യ തൊറ്റെങ്കിലും ജയത്തോടെ ഡേവിസ് കപ്പിൽ നിന്ന് വിടപറയാൻ ആയത് പേസിന് നല്ല യാത്രയയപ്പ് ആയി. ഡേവിസ് കപ്പിൽ ഡബിൾസിൽ 45 വിജയം ആയിരുന്നു 46 കാരൻ ആയ പേസിന് ഇത്. മുമ്പ് 1995 ൽ ക്രൊയേഷ്യക്ക് എതിരെ 3 മത്സരവും ഡേവിസ് കപ്പിൽ ജയിച്ച പാരമ്പര്യവും പേസിന് ഉണ്ട്. 128 ഡേവിസ് കപ്പ് മത്സരങ്ങൾ കളിച്ച പേസ് 93 ജയവും 35 തോൽവിയും ആണ് വഴങ്ങിയത്. ഇന്ത്യ തോൽവി വഴങ്ങി എങ്കിലും തന്റെ ഐതിഹാസികമായ കരിയറിനു മികച്ച വിടവാങ്ങൽ തന്നെയാണ് പേസ് നടത്തിയത്.

Advertisement