പാണ്ടിക്കാടിൽ അൽ മദീനയെ തകർത്ത് കെ എഫ് സി കാളികാവ് സെമി ഫൈനലിൽ

- Advertisement -

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളികാവ് സെമി ഫൈനലിലേക്ക് മുന്നേറി. പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് കരുത്തരായ അൽ മദീനയെ വീഴ്ത്തിയാണ് കെ എഫ് സി കാളികാവ് സെമി ഫൈനലിലേക്ക് മുന്നേറിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കാളികാവിന്റെ വിജയം. കഴിഞ്ഞ ദിവസം റോയൽ ട്രാവൽസിനെയും കെ എഫ് സി കാളികാവ് പരാജയപ്പെടുത്തിയിരുന്നു.

നാളെ പാണ്ടിക്കാട് സെവൻസിൽ ബെയ്സ് പെരുമ്പാവൂർ അൽ ശബാബിനെ നേരിടും.

Advertisement