ഇന്ത്യൻ വെൽസ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ 2-6, 6-4, 6-3 എന്ന സ്‌കോറിന് തോൽപ്പിച്ച് റഷ്യൻ കൗമാരക്കാരി മിറ ആൻഡ്രീവ തൻ്റെ തുടർച്ചയായ രണ്ടാം ഡബ്ല്യുടിഎ 1000 കിരീടം ഉറപ്പിച്ചു. 24 വർഷത്തിനിടെ ടൂർണമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഫൈനലിസ്റ്റായ 17 വയസ്സുകാരി കിരീടം നേടിക്കൊണ്ട് പുതു ചരിത്രം കുറിച്ചു.

തുടക്കത്തിൽ തന്നെ ആൻഡ്രീവയെ ബ്രേക്ക് ചെയ്ത് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സബലെങ്ക ശക്തമായി തുടങ്ങി. എന്നിരുന്നാലും, രണ്ടാം സെറ്റിൽ ആൻഡ്രീവ തിരിച്ചുവന്നു, മൂന്നാം സെറ്റിലും ഈ പോരാട്ടം തുടർന്നു. 17 വയസ്സും 309 ദിവസവുമാണ് ആൻഡ്രീവയുടെ പ്രായം. 17 വയസ്സും 283 വയസ്സും ഉള്ളപ്പോൾ 1999ൽ സെറീൻ വില്യംസ് ഇന്ത്യൻ വെൽസ് വിജയിച്ചിരുന്നു.