ഇഗ സ്വിയടെക്, ഷെങ് ക്വിൻവെനെ 6-3, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി, ഇന്ത്യൻ വെൽസ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ടൂർണമെന്റിൽ രണ്ടുതവണ ചാമ്പ്യനായ പോളിഷ് താരം, കഴിഞ്ഞ വർഷം പാരീസ് ഒളിമ്പിക്സ് സെമിഫൈനലിൽ ഷെങ്ങിനോടുള്ള തോൽവിക്ക്, പക വീട്ടുക ആയിരുന്നു.

ഈ വിജയത്തോടെ ചൈനീസ് കളിക്കാരിക്കെതിരായ ഇഗയുടെ ഹെഡ്-ടു-ഹെഡ് റെക്കോർഡ് 7-1 ആയി ഇഗ മെച്ചപ്പെടുത്തി. അടുത്തതായി, സെമിഫൈനലിൽ ഒമ്പതാം സീഡ് മിറ ആൻഡ്രീവയെയോ എലീന സ്വിറ്റോലിനയെയോ സ്വിയടെക് നേരിടും.