ചെൽസിയുടെ പെഡ്രോ ഇനി റോമയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പെഡ്രോ ഇനി ഇറ്റാലിയൻ ക്ലബായ റോമയ്ക്ക് വേണ്ടി കളിക്കും. താരം കരാർ ഒപ്പുവെക്കാൻ വേണ്ടി റോമിൽ എത്തി. 2023 വരെ നീണ്ടു നിക്കുന്ന കരാർ ആകും പെഡ്രോ ഒപ്പുവെക്കുക. കരാർ അവസാനിച്ചതോടെ ആയിരുന്നു പെഡ്രോ ചെൽസി വിട്ടത്. ഫ്രീ ട്രാൻസ്ഫറിലാണ് താരം ഇപ്പോൾ റോമയിൽ എത്തിയിരിക്കുന്നത്.

32കാരനായ താരം 2015ൽ ആയിരുന്നു ചെൽസിയിൽ എത്തിയത്. ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ പെഡ്രോയ്ക്ക് ആയിരുന്നു. പക്ഷെ ആദ്യ ഇലവനിൽ സ്ഥിരമായി അവസരം ലഭിക്കാത്തതാണ് താരത്തെ ചെൽസിയിൽ നിന്ന് അകറ്റിയത്. മുമ്പ് ബാഴ്സലോണയിൽ ആയിരുന്നു പെഡ്രോ കളിച്ചിരുന്നത്.