നഗാല്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക്

ബ്യൂണസ് എയ്റെസ് ചലഞ്ചര്‍ ട്രോഫി വിജയത്തോടെ തന്റെ കരിയറിലെ ഏറ്റവും മികച്ച എടിപി റാങ്കിലേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ സുമിത് നഗാല്‍. താരം ഏറ്റവും പുതിയ എടിപി സിംഗിള്‍സ് റാങ്കിംഗില്‍ 26 സ്ഥാനം മെച്ചപ്പെടുത്തിയാണ് 135ാം റാങ്കിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം 22 വയസ്സുകാരന്‍ താരം അര്‍ജന്റീനയുടെ ലോക റാങ്കിംഗില്‍ 166ാം സ്ഥാനമുള്ള ഫാകുണ്ടോ ബാഗ്നിസിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സുമിത് തന്റെ ഈ സീസണിലെ ആദ്യത്തെയും കരിയറിലെ രണ്ടാമത്തെയും എടിപി കിരീടം സ്വന്തമാക്കിയത്.

സ്കോര്‍ : 6-4, 6-2.