ട്രാാൻസിൽവാനിയ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ലൂസിയ ബ്രോൺസെറ്റിയോട് 1-6, 1-6 എന്ന സ്കോറിന് പരാജയപ്പെട്ടതിന് ശേഷം മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പ് പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2018 ൽ ഫ്രഞ്ച് ഓപ്പണും 2019 ൽ വിംബിൾഡണും നേടിയ 33 കാരിയായ ഹാലെപ്പ് ഫിറ്റ്നസ് ഇഷ്യൂസ് ചൂണ്ടിക്കാട്ടിയാണ് വിരമിക്കുന്നത്.
2025 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് അവൾ പരിക്ക് കാരബ്ബം പിന്മാറിയിരുന്നു, തോളിലും കാൽമുട്ടിലും തുടർച്ചയായ വേദന കാരണം മറ്റ് ടൂർണമെന്റുകളും അവർക്ക് നഷ്ടനായി
നിലവിൽ 870-ാം റാങ്കിലുള്ള ഹാലെപ്പ്, ഉയർന്ന തലത്തിൽ മത്സരിക്കാൻ തനിക്ക് ഇപ്പോൾ കഴിയുന്നില്ല എന്ന് സമ്മതിച്ചു.
2017ൽ ആയിരുന്നു ഹാലെപ്പ് ലോക ഒന്നാം നമ്പർ താരമായത്. കരിയറിൽ 24 WTA കിരീടങ്ങൾ അവർ നേടി, മൂന്ന് ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ മത്സരിച്ചു, രണ്ടെണ്ണം വിജയിച്ചു.