ടെന്നീസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, കൈപ്പിടിയിലായ മത്സരം കൈവിട്ട സാനിയ – അങ്കിത കൂട്ടുകെട്ട്

Tennisindiawomensaniaankita

ഒളിമ്പിക്സ് വനിത ഡബിള്‍സിൽ തിരിച്ചടിയേറ്റ് ഇന്ത്യ. ആധിപത്യത്തോടെ മുന്നേറുന്ന ഇന്ത്യന്‍ സംഘം മത്സരം പിന്നീട് കൈവിടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ സെറ്റിൽ 6-0ന് വിജയിച്ച ഇന്ത്യന്‍ ടീം രണ്ടാം സെറ്റിൽ 5-3ന് മുന്നിലായിരുന്നു. അവിടെ നിന്ന് മത്സരം 6-0, 6-7, 8-10 എന്ന സ്കോറിന് മത്സരം കൈവിടുന്ന കാഴ്ചയാണ് കണ്ടത്.

ഉക്രൈന്റെ കിച്ചെനോക്ക് സഹോദരിമാരോടാണ് ഇന്ത്യന്‍ സഖ്യം നിരാശയേറ്റ് വാങ്ങിയത്. 1 മണിക്കൂര്‍ 33 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ഉക്രൈന്‍ ടീമിനെക്കാളും കൂടുതൽ പിഴവുകള്‍ മത്സരത്തിൽ വരുത്തിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

Previous article400 മീറ്റർ ഫ്രീ സ്റ്റൈലിൽ സ്വർണം നേടി ഞെട്ടിച്ചു 18 കാരൻ ടുണീഷ്യൻ താരം, ലോകറെക്കോർഡ് നേടി ഓസ്‌ട്രേലിയൻ ടീം
Next articleഡാരിൽ ഫെരാരിയോയുടെ മികവിൽ വിജയം കുറിച്ച് സേലം സ്പാര്‍ട്ടന്‍സ്