അവസാനം പകവീട്ടി, ഇന്ത്യൻ വെൽസ് കിരീടം റൈബാകിന നേടി

Newsroom

Picsart 23 03 20 11 01 26 757
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വെൽസ് വനിതാ സിംഗിൾസ് കിരീടം റൈബാകിന നേടിയ. തനിക്ക് ഒരിക്കലും മറികടക്കാൻ പറ്റാതിരുന്ന സബലെങ്കയെ തോൽപ്പിച്ചാണ് റൈബാകിന കിരീടത്തിൽ മുത്തമിട്ടത്. ഇന്നത്തെ ഫൈനലിന് മുമ്പ്, അരിന സബലെങ്കയ്‌ക്കെതിരായ തന്റെ നാല് മത്സരങ്ങളിലും എലീന റൈബാകിന പരാജയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഏകപക്ഷീയമായ വിജയം നേടാൻ ആയി. സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ ഇഗാ സ്വിറ്റെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചതിന് ശേഷം ആണ് ഫൈനലിൽ എത്തിയത്‌.

റൈബാകിന 23 03 20 11 01 39 096

23-കാരിയായ കസാക്കിസ്ഥാൻ താരം സബലെങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. 7-6 (13-11), 6-4 എന്നായിരുന്നു സ്കോർ. റൈബാകിനയുടെ കന്നി ഡബ്ല്യുടിഎ 1000 കിരീടവും മൊത്തത്തിൽ നാലാമത്തെ ട്രോഫിയും ആണിത്.