ഡേവിസ് കപ്പ് കിരീടം നേടി റഷ്യൻ ഫെഡറേഷൻ

Wasim Akram

ഈ വർഷത്തെ ഡേവിസ് കപ്പ് കിരീടം സ്വന്തമാക്കി റഷ്യൻ ഫെഡറേഷൻ. ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ചു ആണ് റഷ്യൻ ടീം കിരീടം ചൂടിയത്. ആദ്യ രണ്ടു സിംഗിൾസിലും ജയം കണ്ടാണ് റഷ്യ കിരീടം ഉറപ്പിച്ചത്.

ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്വദേവ് മാരിൻ ചിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തപ്പോൾ ബോർണ ഗോജോയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ആന്ദ്ര റൂബ്ലേവ് വീഴ്ത്തിയത്. 2002, 2006 നു ശേഷം ഇത് മൂന്നാം തവണയാണ് റഷ്യ ഡേവിസ് കപ്പ് കിരീടം നേടുന്നത്.