ടാറ്റ മഹാരാഷ്ട്ര മാസ്റ്റേഴ്‌സിൽ ആദ്യ മത്സരത്തിൽ ശശികുമാർ മുകുന്ദിനും തോൽവി

- Advertisement -

പൂനെ ടാറ്റ മഹാരാഷ്ട്ര മാസ്റ്റേഴ്സ് 250 യിൽ ഇന്ത്യക്ക് നിരാശ സമ്മാനിച്ചു വൈൽഡ്‌ കാർഡ് ആയി ടൂർണമെന്റിൽ എത്തിയ ശശികുമാർ മുകുന്ദും ആദ്യ റൗണ്ടിൽ പുറത്ത്. നിലവിൽ സിംഗിൾസിൽ പങ്കെടുത്ത 5 ഇന്ത്യൻ താരങ്ങളിൽ ഇതോടെ പ്രജ്നേഷ് ഗണേഷരൻ അല്ലാതെ മറ്റുള്ളവർ എല്ലാവരും ഒക്കെ ആദ്യ റൗണ്ടിൽ പുറത്ത് പോയി.

23 കാരൻ ആയ ശശികുമാർ മുകുന്ദ്‌ ജപ്പാൻ താരം താരോ ഡാനിയേലിനോട് ആണ് പരാജയപ്പെട്ടത്. ആദ്യ സെറ്റിൽ ഒരു ജപ്പാൻ താരം ആധിപത്യം നേടി സെറ്റ് 6-2 നു സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ പൊരുതി നോക്കിയ ഇന്ത്യൻ താരം മത്സരം ടൈബ്രെക്കറിലേക്ക് നീട്ടി. എന്നാൽ ടൈബ്രെക്കറിലൂടെ സെറ്റും മത്സരവും സ്വന്തമാക്കിയ ജപ്പാൻ താരം ഇന്ത്യൻ താരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു അന്ത്യം കുറിച്ചു.

Advertisement