ഏറ്റവും പുതിയ എടിപി റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ 80ാം സ്ഥാനത്തേക്കുയര്‍ന്നു. അതേ സമയം അങ്കിത റെയ്‍ന 23 സ്ഥാനങ്ങളാണ് വനിത സിംഗിള്‍സില്‍ ഉയര്‍ന്നത്. നിലവില്‍ 180ാം റാങ്കിലെത്തി നില്‍ക്കുകയാണ് അങ്കിത.