തിരിച്ചുവരവിൽ വീണ് റാഫേൽ നദാൽ

Jyotish

റാഫേൽ നദാലിന് പരാജയം. അബുദാബിയിൽ വെച്ച് നടക്കുന്ന മുബട്ല വേൾഡ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ സെമിയിലാണ് നദാൽ പരാജയമേറ്റു വാങ്ങിയത്. 112 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യ ടൂർണമെന്റ് മാച്ചിനിറങ്ങിയ നദാലിനെ കെവിൻ ആൻഡേഴ്‌സണാണ് പരാജയപ്പെടുത്തിയത്. സ്‌കോർ 4-6, 6-3, 6-4 .

മത്സരശേഷം തന്റെ നിരാശ നദാൽ മറച്ചു പിടിച്ചില്ല. ജയത്തോടെ ഈ സീസൺ ആരംഭിക്കാനായിരുന്നു തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. കാനഡ (2010), ഓസ്ട്രേലിയ (2015), പാരീസ് (2015), ബാഴ്‌സലോണ (2017) 2017 യുഎസ് ഓപ്പൺ എന്നിവയിൽ കെവിൻ ആൻഡേഴ്‌സണിനെ പരാജയപ്പെടുത്താൻ നദാലിന് സാധിച്ചിരുന്നു.