സ്ലൊവേനിയന്‍ താരത്തിനോട് ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങി കര്‍മ്മന്‍ കൗര്‍ തണ്ടി

- Advertisement -

ഡബിള്‍സ് കിരീട നേട്ടത്തിനൊപ്പം സിംഗിള്‍സ് കിരീടവും ചേര്‍ക്കാമെന്ന കര്‍മ്മന്‍ കൗര്‍ തണ്ടിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ലോക റാങ്കിംഗില്‍ 86ാം സ്ഥാനത്തുള്ള സ്ലൊവേനിയയുടെ ടമാര സിഡാന്‍ചെക്കിനോട് നേരിട്ടുള്ള സെറ്റുകളിലാണ് കര്‍മ്മന്‍ പരാജയമേറ്റു വാങ്ങിയത്. നേരത്തെ പൂനെ ഓപ്പണ്‍ ഡബിള്‍സില്‍ അങ്കിത റെയ്‍നയുമായി ചേര്‍ന്ന് കര്‍മ്മന്‍ കിരീടം നേടിയിരുന്നു.

വനിത സിംഗിള്‍സ് ഫൈനലില്‍ 3-6, 4-6 എന്ന സ്കോറിനാണ് കര്‍മ്മന്‍ പരാജയപ്പെട്ടത്.

Advertisement