ലാത്വിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപിച്ചു

20210303 210239
- Advertisement -

ബില്ലി ജീന്‍ കിംഗ് കപ്പ്(ഫെഡറേഷന്‍ കപ്പ്) ഇന്ത്യയുടെ ടീം പ്രഖ്യാപിച്ചു. അങ്കിത റെയ്‍ന, സാനിയ മിര്‍സ, കര്‍മ്മന്‍ കൗര്‍ തണ്ടി, റുതൂജ ഭൂസാലെ, സീല്‍ ദേശായി എന്നിവരാണ് ടീമംഗങ്ങള്‍. റിയ ഭാട്ടിയ ആണ് ടീമിന്റെ റിസര്‍വ് താരം. ലോക ഗ്രൂപ്പ് പ്ലേ – ഓഫ് ടൈയിലാണ് ഇന്ത്യ ലാത്വിയയെ നേരിടുന്നത്.

മുന്‍ ഡേവിസ് കപ്പ് താരം വിഷാല്‍ ഉപ്പല്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍. ഏപ്രില്‍ 16-17 വരെയാണ് മത്സരങ്ങള്‍ നടക്കുക.

Advertisement