ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ 2025 ലെ ഫ്രഞ്ച് ഓപ്പൺ യാത്ര ഫ്രാൻസിൻ്റെ ആർതർ റിൻഡർക്നെഷിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് ഗംഭീരമായി ആരംഭിച്ചു. പാരീസിൽ നടന്ന മത്സരത്തിൽ 6-4, 6-3, 7-5 എന്ന സ്കോറിനാണ് സിന്നർ വിജയം നേടിയത്. ഈ വിജയത്തോടെ 23 കാരനായ ഇറ്റാലിയൻ താരം തൻ്റെ ഗ്രാൻഡ് സ്ലാം വിജയ പരമ്പര 15 മത്സരങ്ങളായി ഉയർത്തി.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ റാഫേൽ നദാൽ, റോജർ ഫെഡറർ, നോവാക് ജോക്കോവിച്ച്, കാർലോസ് അൽകാരസ് എന്നിവർ മാത്രം കൈവരിച്ച ഒരു എലൈറ്റ് ഗ്രൂപ്പിൽ സിന്നറും ചേർന്നു.
മൂന്ന് മാസത്തെ ഉത്തേജക മരുന്ന് ഉപയോഗിച്ചുള്ള വിലക്കിന് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ സിന്നർ കളിക്കുന്ന രണ്ടാമത്തെ ടൂർണമെന്റാണിത്. ഇനി അടുത്ത റൗണ്ടിൽ പരിചയസമ്പന്നനായ ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ക്വെറ്റിനെ നേരിടും.