മൂന്നാം സീഡ് സ്വിറ്റലീനയെ അട്ടിമറിച്ചു 131 റാങ്കുകാരിയായ അർജന്റീനൻ താരം സെമിയിൽ

- Advertisement -

ഫ്രഞ്ച് ഓപ്പണിൽ അക്ഷരാർത്ഥത്തിൽ അവിശ്വസനീയ പ്രകടനവും ആയി 131 റാങ്കുകാരിയും യോഗ്യത മത്സരം കളിച്ച് ടൂർണമെന്റിൽ എത്തിയ അർജന്റീനൻ താരം നാദിയ പോഡോറോസ്ക. മൂന്നാം സീഡും അഞ്ചാം റാങ്കുകാരിയും ആയ ഉക്രൈൻ താരം എലീന സ്വിറ്റലീനയെ നാദിയ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ചത്.

ആദ്യ സെറ്റ് 6-2 നേടി ഉക്രൈൻ താരത്തിന് അപകട സൂചന നൽകിയ നാദിയ രണ്ടാം സെറ്റ് 6-4 നു നേടി തന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. മത്സരത്തിൽ 5 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 8 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു കൊണ്ടായിരുന്നു അർജന്റീനൻ താരം മത്സരത്തിൽ മറുപടി പറഞ്ഞത്.

Advertisement