2020 തിലെ രണ്ടാം ഗ്രാന്റ് സ്‌ലാം ലക്ഷ്യമിട്ട് സോഫിയ കെനിൻ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

20201008 092229
- Advertisement -

2020 തിലെ രണ്ടാം ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് ആയ സോഫിയ കെനിൻ റോളണ്ട് ഗാരോസ് ഫൈനലിലേക്ക് മുന്നേറി. ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും നഷ്ടമാവാതെ സെമിയിൽ എത്തിയ ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് നാലാം സീഡ് ആയ അമേരിക്കൻ താരം സോഫിയ കെനിൻ ഫൈനലിലേക്ക് മുന്നേറിയത്. നന്നായി സർവീസ് ചെയ്ത കെനിൻ 3 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തുകയും 2 തവണ ബ്രൈക്ക് വഴങ്ങുകയും ചെയ്തു.

എന്നാൽ പെട്രയെ ഇരു സെറ്റുകളിലും ആയി നാലു തവണ ബ്രൈക്ക് ചെയ്ത കെനിൻ മത്സരം ഏകപക്ഷീയമാക്കി. ആദ്യ സെറ്റ് 6-4 നു നേടിയ കെനിൻ രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി 7-5 നു സെറ്റ് നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. ലഭിച്ച അഞ്ചു ബ്രൈക്ക് പോയിന്റിൽ 4 എണ്ണവും കെനിൻ മുതലാക്കിയപ്പോൾ ലഭിച്ച 12 ൽ വെറും 2 എണ്ണം മാത്രമാണ് പെട്രക്ക് മുതലാക്കാൻ ആയത്. ഓസ്‌ട്രേലിയൻ ഓപ്പൺ ജയിച്ച പരിചയവും ആയി എത്തുന്ന കെനിൻ ഫൈനലിൽ ആദ്യ ഫൈനൽ കളിക്കുന്ന ഇഗയെ ആണ് നേരിടുക. ഫൈനൽ കളിക്കുന്ന ഇരുതാരങ്ങളും 21 വയസ്സിനു താഴെയുള്ളവരാണ്.

Advertisement