റോളണ്ട് ഗാരോസിൽ കൊടുങ്കാറ്റ് ആയി കൗമാര പോളിഷ് താരം ഇഗ ഫൈനലിൽ

20201009 014413
- Advertisement -

ഫ്രഞ്ച് ഓപ്പണിൽ ടെന്നീസിലെ പുതിയ വിസ്മയം ആവുകയാണ് കൗമാര പോളിഷ് താരം ഇഗ സ്വിയാറ്റക്. സീഡ് ചെയ്യാത്ത താരം ഇത് വരെ ഫ്രഞ്ച് ഓപ്പണിൽ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ഫൈനലിലേക്ക് മുന്നേറുന്നത്. ആധുനിക ഓപ്പൺ യുഗത്തിൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തുന്ന ആദ്യ പോളിഷ് താരം ആയ ഇഗ ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിക്കുന്ന ഏറ്റവും റാങ്ക് കുറഞ്ഞ താരം കൂടിയാണ്. 19 കാരിയായ ഇഗ അർജന്റീനൻ താരം നാദിയ പോഡോറോസ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ക്വാർട്ടർ ഫൈനലിൽ തകർത്തത്.

മികച്ച രണ്ടാം സർവീസുകളും ആയി മത്സരം പിടിച്ച ഇഗ ആദ്യ സർവീസിലും മികവ് പുലർത്തി. മത്സരത്തിൽ വെറും മൂന്നു ഗെയിമുകൾ മാത്രം ആണ് എതിരാളിക്ക് നൽകിയത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും അഞ്ചു തവണയാണ് ഇഗ നാദിയയെ ബ്രൈക്ക് ചെയ്തത്. 6-2 നു ആദ്യ സെറ്റ് നേടിയ പോളിഷ് താരം രണ്ടാം സെറ്റ് 6-1 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. സീഡ് ചെയ്യാതെ ഫ്രഞ്ച് ഓപ്പൺ കിരീടം നേടുക എന്ന അപൂർവ്വതക്ക് ഒപ്പം പോളണ്ടിനായി കിരീടം ഉയർത്തി ചരിത്രം സൃഷ്ടിക്കുക കൂടിയാവും ഇഗ ഫൈനലിൽ ലക്ഷ്യം വക്കുക.

Advertisement