ഫ്രഞ്ച് ഓപ്പണിൽ എഴുപതാം ജയവുമായി ജ്യോക്കോവിച്ച്, സ്റ്റിസ്റ്റിപാസും, ബരേറ്റിനിയും മുന്നോട്ട്

20201002 083954
- Advertisement -

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി നൊവാക് ജ്യോക്കോവിച്ച്. രണ്ടാം റൗണ്ടിൽ റിക്കാർഡാസ് ബെരാങ്കിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ലോക ഒന്നാം നമ്പർ തകർത്തത്. റോളണ്ട് ഗാരോസിൽ ജ്യോക്കോവിച്ചിന്റെ എഴുപതാം ജയം ആണിത്. ഇതോടെ ഫ്രഞ്ച് ഓപ്പണിൽ ജയത്തിൽ റോജർ ഫെഡറർക്ക് ഒപ്പമെത്തി ജ്യോക്കോവിച്ച്. ഉജ്ജ്വല ഫോമിൽ തുടരുന്ന ജ്യോക്കോവിച്ച് മത്സരത്തിൽ 10 ഏസുകൾ ആണ് ഉതിർത്തത്. എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്യുകയും ചെയ്തു. 6-1 നു ആദ്യ സെറ്റ് നേടിയ സെർബിയൻ താരം 6-2, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ കൈക്കലാക്കി. ഈ പ്രകടനങ്ങളിലൂടെ നദാലിന് വ്യക്തമായ മുന്നറിയിപ്പ് ആണ് ജ്യോക്കോവിച്ച് നൽകുന്നത്.

ഉറുഗ്വേ താരം പാബ്ലോയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അഞ്ചാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് മറികടന്നത്. മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ സ്റ്റിസ്റ്റിപാസ് 6 തവണയാണ് എതിരാളിയുടെ സർവീസ് ഭേദിച്ചത്. 6-1, 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു ഗ്രീക്ക് താരത്തിന്റെ ജയം. ദക്ഷിണാഫ്രിക്കൻ താരം ലോയിഡ് ഹാരിസിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് ഏഴാം സീഡ് ഇറ്റാലിയൻ താരം മാറ്റിയോ ബരേറ്റിനി രണ്ടാം റൗണ്ടിൽ മറികടന്നത്. എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത ഇറ്റാലിയൻ താരം 6-4, 4-6, 6-2, 6-3 എന്ന സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്.

Advertisement