ഫ്രഞ്ച് ഓപ്പൺ സെമിയിലേക്ക് മുന്നേറി 19 കാരി പോളിഷ് താരം

20201007 030059
- Advertisement -

ഒന്നാം സീഡ് സിമോണ ഹാലപ്പിനെ അട്ടിമറിച്ചു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ യുവ പോളിഷ് താരം ഇഗ സ്വിയാറ്റക് റോളണ്ട് ഗാരോസിലെ തന്റെ സ്വപ്നകുതിപ്പ് തുടരുന്നു. ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ താരം മാർട്ടിന ട്രവിഷിയാനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ തകർത്തത്. ആദ്യ സെറ്റിൽ 2-0 നു പിന്നിൽ നിന്ന ശേഷം ആയിരുന്നു പോളിഷ് താരത്തിന്റെ തിരിച്ചു വരവ്.

ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ എത്തുന്ന ഓപ്പൺ കാലത്തെ ആദ്യ പോളിഷ് താരവും ചരിത്രത്തിലെ രണ്ടാമത്തെ മാത്രം പോളിഷ് താരവുമാണ് ഇഗ. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയ പോളിഷ് യുവ താരം എതിരാളിയെ 6 തവണയാണ് ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-3 നു നേടിയ താരം രണ്ടാം സെറ്റിൽ കൂടുതൽ ആധിപത്യം നേടി 6-1 നു സെറ്റും മത്സരവും കയ്യിലാക്കി. സെമി ഫൈനലിൽ അർജന്റീനൻ താരം നാദിയയെ ആണ് ഇഗ നേരിടുക.

Advertisement