ഫ്രഞ്ച് ഓപ്പൺ, എമ്മ രണ്ടാം റൗണ്ടിലേക്ക്

യു എസ് ഓപ്പൺ നിലവിലെ ചാമ്പ്യനായ എമ്മ റഡുകാനു ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക്. ചെക്ക് താരം ലിൻഡ നൊസ്കോവ ആണ് ഇന്ന് എമ്മയോട് പരാജയപ്പെട്ടത്. 6-7 7-5 6-1 എന്നായിരുന്നു സ്കോർ. ആദ്യ സെറ്റ് നഷ്ടമായെങ്കിലും ശക്തമായി തിരിച്ചുവരാൻ എമ്മക്ക് ആയി. യു എസ് ഓപ്പൺ വിജയിച്ച് അത്ഭുതം കാട്ടി എങ്കിലും 19കാരിക്ക് അതിനു ശേഷം സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ ആയിരുന്നില്ല. അടുത്ത റൗണ്ടിൽ ലോക റാങ്കിംഗ് നമ്പർ 47ആം താരമായ അലിയക്സാന്ദ്ര സസ്നോവിചിനെ ആകും എമ്മ നേരിടുക.