കാർലോസ് അൽകരാസ് ഇനി ടെന്നീസിലെ അടുത്ത കുറേ വർഷങ്ങൾ തന്റേതാണെന്ന് സൂചനകൾ നൽകുകയാണ്. ഇന്നലെ ലോക ഒന്നാം നമ്പർ താരം ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിലേക്ക് മുന്നേറി. ഏകപക്ഷീയമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലോക അഞ്ചാം നമ്പർ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ ആണ് അൽകാരസ് തകർത്തത്. വളരെ അനായസമാണ് അൽകാരസ് സിറ്റ്സിപാസിനെ വീഴ്ത്തിയത് എന്നത് ടെന്നീസ് ലോകത്തിന് തന്നെ ആശ്ചര്യം നൽകുന്നു.
6-2, 6-1, 7-6 (5) എന്ന സ്കോറിനായിരുന്നു വിജയം. 2 മണിക്കൂറും 12 മിനിറ്റും മാത്രമെ മത്സരം നീണ്ടുനിന്നുള്ളൂ. ഇതോടെ ഫൈനലൊലെ വെല്ലുന്ന ഒരു പോരാട്ടം റോളണ്ട് ഗാരോസിൽ സെമി ഫൈനലിൽ കാണും എന്ന് ഉറപ്പായി. ജോക്കോവിച് ആകും അൽകാരസിന്റെ സെമിയിലെ എതിരാളി. ഈ മത്സരം ജയിച്ചാൽ അൽകാരസിന്റെ തന്റെ ഒന്നാം സ്ഥാനം നിലനിർത്താനും ആകും.
നേരത്തെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 11-ാം സീഡ് കാരെൻ ഖച്ചനോവിനെ 4 സെറ്റുകൾക്ക് മറികടന്ന് ആണ് 22 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് സെമിഫൈനൽ ഉറപ്പിച്ചത്.